'മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണം, ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണം'; കടുംപിടുത്തം തുടര്‍ന്ന് രമേശ് ചെന്നിത്തല

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തല മന്ത്രിസഭാ രൂപീകരണത്തിലും കടുംപിടുത്തം തുടരുകയാണ്. താൻ മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടും. അതേസമയം രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമം തുടരുകയാണ്.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെ പരസ്യമായി ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് സതീശനെ പിന്താങ്ങിയും ചെന്നിത്തല രംഗത്തെത്തുകയുണ്ടായി. മുഖ്യമത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസയുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ചെന്നിത്തല ആശംസകള്‍ നേർന്നു. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എന്നാൽ പുതിയ മന്ത്രിസഭാ രൂപീകരിക്കുമ്പോൾ ഉപാധികൾ വയ്ക്കാനാണ് ചെന്നിത്തല പക്ഷത്തിന്റെ ആലോചന. രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കില്‍ ആഭ്യന്തര വകുപ്പ് തന്നെ വേണമെന്നും ചെന്നിത്തല പക്ഷത്തുള്ളവരെയും മന്ത്രിയാക്കണമെന്നും ആവശ്യപ്പെടും. ജോസഫ് വാഴയ്ക്കനെ കെപിസിസി പ്രസിഡന്റാക്കണമെന്നും ചെന്നിത്തല ആവശ്യം ഉന്നയിച്ചേക്കും. അതേസമയം, രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഒപ്പമുള്ളവർ ശ്രമിക്കുന്നുണ്ടെങ്കിലും ചെന്നിത്തല കടുംപിടുത്തത്തിലാണ്.

Latest Stories

നൈറ്റ് ക്ലബിൽ കൂട്ടത്തല്ല്, ബെൻ സ്റ്റോക്സിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും; റിപ്പോർട്ടുകൾ പുറത്ത്

ഇന്ത്യൻ ടീമിന്റെ നായകനാകുക എന്നത് കടുത്ത വെല്ലുവിളി, അതിന്റെ പേരിൽ വ്യക്തിത്വമോ കളിയോ മാറ്റാൻ ഞാൻ തയ്യാറല്ല: ശ്രേയസ് അയ്യർ

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രിക്കെതിരെ തെളിവില്ല എന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം നീക്കി ഹൈക്കോടതി

'വെള്ളാപ്പള്ളിക്ക് ബഹുമുഖ വേഷം, രണ്ട് തോണിയിൽ കാല് വെക്കുന്ന നിലപാട്'; വിമർശിച്ച് പി ജയരാജൻ

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

'സമരഗേറ്റ്' വീണ്ടും അടച്ചു; സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമനിയന്ത്രണം

'എംഎസ്‍സി എൽസ 3 അപകടം വരുത്തിവെച്ചത്, വിഴിഞ്ഞത്ത് ലോഡിങ് നടക്കുമ്പോൾ തന്നെ കപ്പലിൽ വെള്ളം കയറി'; ഡിജി ഷിപ്പിംങ് അന്വേഷണ റിപ്പോർട്ട്

കേരളത്തിൽ തടവുപുള്ളികൾ കൂടുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ട് : ആഭ്യന്തര മന്ത്രി

'പുള്ളിക്കാരി ഇറങ്ങിവന്ന് ഒറ്റയടി മുഖത്ത്, അവിടെ നിന്ന ചേട്ടൻമാർ എനിക്ക് ജ്യൂസ് മേടിച്ചുതന്നു'; അനുഭവം തുറന്ന് പറഞ്ഞ് ഗായിക അഞ്ജു ജോസഫ്

'സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും അതിക്രമിച്ചു കയറുകയാണ്, മുഖ്യമന്ത്രി പറഞ്ഞിട്ടുപോലും അവർ മാറിയില്ല'; യുട്യൂബ് ചാനലുകള്‍ക്ക് ലൈസന്‍സിംഗ് കൊണ്ടുവരണം: രമേശ് പിഷാരടി