പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം പാതിവഴിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി. വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് മുന്‍കൂര്‍ അനുമതി നല്‍കാത്തതാണ് കാരണം.

അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ 22നാണു ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.

വികെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാംഘട്ട ചോദ്യംചെയ്യല്‍ അടക്കമുള്ള വിശദമായ അന്വേഷണം ഇതുവരെ നടത്താനായില്ല.

ജനപ്രതിനിധി ആയതിനാലാണ് നിലയിലാണ് മുന്‍കൂര്‍ അനുമതി തേടിയത്. 19 ദിവസമായിട്ടും അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തില്ല. എന്തുകൊണ്ടാണ് അനുമതി വൈകുന്നതെന്ന് നേരത്തെ കേരള ഹൈക്കോടതി ചോദിച്ചിരുന്നു. വിജിലന്‍സിനോട് ഈ ആഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.