‘അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല, ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ’; രത്തൻ യു ഖേൽക്കറുടെ നിയമനത്തിൽ കെ സി വേണുഗോപാൽ

മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ നിയമിച്ചതിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെ എന്നും അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ല എന്നും കെസി വേണുഗോപാൽ പറഞ്ഞു

അതേസമയം ഇന്ധന വില വർധനയിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ലെന്ന് പറഞ്ഞ കെസി വേണുഗോപാൽ പ്രധാനമന്ത്രിക്ക് ലോകം ചുറ്റുന്നതിലാണ് ശ്രദ്ധയെന്നും വിമർശനം ഉന്നയിച്ചു. രാജ്യത്തെ പുതിയ തലമുറ അസ്വസ്ഥരാണ് എന്നതിന്റെ തെളിവാണ് കോക്രോച്ച് ജനതാ പാർട്ടി. ഒരു മൂവ്മെന്റിനേയും അടിച്ചമർത്തുന്നത് ശരിയല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം രത്തൻ.യു.ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയി നിയമിച്ചതിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനം ശക്തമാക്കി. ബംഗാളിൽ ചീഫ് ഇലക്ഷൻ ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രധാന ചുമതലയിൽ നിയമിച്ചതിൽ രാഹുൽ ഗാന്ധി ഉൾപ്പടെ എതിർത്തത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. രാഷ്ട്രീയ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന സംവിധാനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ മാറിയെന്നും അതിനുള്ള പ്രത്യുപകാരങ്ങൾ സ്വീകരിക്കുന്നു എന്നുമായിരുന്നു സിപിഐഎം വിമർശനം.

Latest Stories

'കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു, കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചു'; അൻസിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ആരോപണവുമായി നീന കുറുപ്പ്

'ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്'; ടിനി ടോം

'പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നു, മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ മുഖ്യമന്ത്രിക്ക് കത്തയച്ച് അതിജീവിത

കെഎസ്ആർടിസിയിൽ സൗജന്യയാത്ര നടപ്പിലാക്കിയാലും ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും കിട്ടും; സർക്കാർ പദ്ധതിയാണ്, ആശങ്ക വേണ്ട: സി.പി. ജോൺ

'ജിഹാദി എന്ന് ഞാൻ വിളിച്ചിട്ടില്ല; നന്നായി പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ​ഗൂഢാലോചന നടക്കുന്നുണ്ട് : ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം

ഡൽഹിയിലെത്തി മുതിർന്ന നേതാക്കളെ കണ്ട് മുഖ്യമന്ത്രി വിഡി സതീശൻ; ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

'6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയം, പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു'; ഗിവർഗീസ് മാർ കൂറിലോസ്

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 90 മരണം; 9 പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നു

വിഷു ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം; ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന്

‘കോക്ക്‌റോച്ചുകൾ’ മുതൽ ഡിജിറ്റൽ കലാപം വരെ: ഇന്ത്യയിലെ Gen Z രാഷ്ട്രീയത്തിന്റെ പുതിയ മുഖമായി മാറുന്ന Cockroach Janta Party