പുതു ചരിത്രം തീര്‍ക്കാന്‍ മഹാശ്യംഖല; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ലക്ഷങ്ങള്‍ അണിചേരും

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം ഇന്ന് ദേശീയപാതയില്‍ മനുഷ്യത്വത്തിന്റെ മഹാശൃംഖല തീര്‍ക്കും. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തീര്‍ക്കുന്ന മനുഷ്യമഹാശൃംഖലയില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ കണ്ണിയാകും.

കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം നീണ്ടു നില്‍ക്കുന്ന മഹാശ്യംഖലയില്‍ 70 ലക്ഷത്തോളം പേര്‍ ഭരണഘടനയുടെ ആമുഖം ഒരേസമയം വായിക്കും. ശൃംഖലയുടെ ആദ്യകണ്ണി കാസര്‍കോട് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും അവസാനകണ്ണി കളിയിക്കാവിളയില്‍ എം.എ ബേബിയുമാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരം പാളയത്ത് ശൃംഖലയുടെ ഭാഗമാകും. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കിള്ളിപ്പാലത്ത് കണ്ണിചേരും. പ്രതിജ്ഞയ്ക്കുശേഷം ഇരുനൂറ്റമ്പതിലേറെ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ ചേരും.

വൈകുന്നേരം 3.30 തന്നെ റിഹേസല്‍ തുടങ്ങും. . നാലിന് പ്രതിജ്ഞയ്ക്കുമുമ്പ് ഭരണഘടനയുടെ ആമുഖം വായിക്കണം. തുടര്‍ന്ന് പ്രതിജ്ഞയും ശേഷം പൊതുയോഗവും.