ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മേഴ്‌സിക്കുട്ടിയമ്മ

മുക്കൊല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ കുട്ടികള്‍ പരസ്പരം അഭിനന്ദിച്ചാല്‍ ആ രീതിയില്‍ തന്നെ കാണണം. കുട്ടികള്‍ സൗഹൃദത്തിന്റെ പേരില്‍ നടത്തിയ ഈ അഭിനന്ദനം വലിയ പ്രശ്‌നമാക്കി മാറ്റി പുറത്താക്കലിലേക്ക് എത്തുന്നു എന്നത് പ്രശ്‌നം തന്നെയാണെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ജൂലൈ 21 നാണ് തിരുവനന്തപുരം മുക്കൊല സെന്റ് തോമസ് സ്‌കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ മയപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാം എന്ന നിലപാട് എടുക്കുകയും ചെയ്തു.

കൂട്ടുകാരിയെ അഭിനന്ദിച്ച് ആശ്ലേഷിച്ചതാണെന്നും ദുഷ്ടലാക്കോടെയല്ലെന്നുമാണ് വിദ്യാര്‍ഥി പറയുന്നത്. വിദ്യാര്‍ഥിക്കെതിരെ മെഴിനല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു. മറ്റൊരു സ്‌കൂളിലും പ്രവേശനം നേടാനാവാത്ത വിധം തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍ അധികൃതര്‍ തടസ്സം നിന്നെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

.