പിഴ അടക്കാൻ തയ്യാറാണ്; വീട് പൊളിക്കാൻ നോട്ടീസ് നൽകിയത് രാഷ്ട്രീയലക്ഷ്യം വെച്ചെന്ന് കെ.എം ഷാജി

Advertisement

വീട് പൊളിച്ചു നീക്കാൻ കോ‍ഴിക്കോട് കോർപ്പറേഷൻ നോട്ടീസ് നൽകിയ സംഭവത്തിന് പിന്നീൽ രാഷ്ട്രീയ ലക്ഷ്യമെന്ന് കെ.എം ഷാജി എം.എൽ.എ.

കോർപ്പറേഷൻ പറയുന്ന പിഴ അടയ്ക്കാൻ തയ്യാറാണെന്നും കെട്ടിട നിർമ്മാണത്തിൽ ചട്ടം ലംഘിച്ചില്ലെന്നും കെ.എം ഷാജി പറഞ്ഞു. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമ്മിച്ചതെന്ന് കണ്ടെത്തിയാണ് കോഴിക്കോട് നഗരസഭ കെഎം ഷാജിയ്ക്ക് നോട്ടീസ് നൽകിയത്.

പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് കെ.എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളന്നത്.

3000 സ്ക്വയർ ഫീറ്റിൽ വീട് നിർമ്മിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ 5260 സ്ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂവായിരം സ്ക്വയർ ഫീറ്റിന് മുകളിലുള്ള വീടുകൾക്ക് ആഢംബര നികുതി അടക്കണം. ‌