ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കാരം നിര്‍ദ്ദേശിച്ച ഡോക്ടര്‍ എം എ ഖാദര്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ.ഇത് നടപ്പാക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.

റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളാണ് ്‌സ്റ്റേ ചെയ്തിരിക്കുന്നത്. വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ മികവ് ലക്ഷ്യമാക്കിയുള്ളതാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഈ അധ്യയന വര്‍ഷം മുതല്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കി വരുകയായിരുന്നു.