ഫാഷന്‍ ഗോള്‍ഡ് കേസ്; കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ തള്ളി, ആവശ്യമെങ്കില്‍ ചികിത്സ ഒരുക്കണം

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്താന്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

വലിയ സാമ്പത്തിക തട്ടിപ്പാണ് നടന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എം.എൽ.എയെ ചില കേസുകളിൽ കൂടി കസ്റ്റഡിയിൽ എടുക്കേണ്ട ആവശ്യം ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

2019 ഒക്ടോബർ മുതൽ ലാഭവിഹിതം നൽകുന്നില്ലെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്‍തിട്ടുള്ളത്.