പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ ഹൈക്കോടതി അഭിഭാഷകരുടെ പ്രതിഷേധം

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉത്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും ഡല്‍ഹിയില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിയും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹൈക്കോടതി യൂണിറ്റിന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ പ്രതിഷേധ പ്രകടനം നടത്തി. മറ്റു യു ഡി എഫ് അനുകൂല അഭിഭാഷക സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

Read more

ഹൈക്കോടതിയുടെ സമീപത്തു നിന്നു ആരംഭിച്ച പ്രകടനം, നഗരം ചുറ്റി, ഹൈക്കോടതി ചേംബര്‍ കോംപ്ലക്‌സിന് സമീപം സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു കൊണ്ട് അഭിഭാഷകര്‍ പ്രതിഷേധ ദീപം തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗത്തില്‍, അഭിഭാഷക സംഘടന ഭാരവാഹികളായ അഡ്വ. സി. റഷീദ്, അഡ്വ. പി. ഫാസില്‍, സറീന ജോര്‍ജ് , അഡ്വ. കെ. സി. വിന്‍സെന്റ്, അഡ്വ. അനസ് ഷംനാദ്, അഡ്വ. അരുണ്‍ തോമസ് അഡ്വ. എ. എല്‍. നവനീത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.