കോടതി നിര്‍ദ്ദേശം പാലിച്ചില്ല; വ്യവസായ വകുപ്പ് ഡയറക്ടര്‍ നൂറു മരം നടണമെന്ന് ഹൈക്കോടതി

കോടതി നിര്‍ദേശം പാലിക്കാത്തതിന് വ്യവസായ വകുപ്പ് ഡയറക്ടറോട് 100 വൃക്ഷത്തൈ നടണമെന്ന് ഹൈക്കോടതി. നൂറു മരമാണ് നടേണ്ടത്. മരം നടേണ്ട സ്ഥലങ്ങള്‍ വനം വകുപ്പ് നിര്‍ദേശിച്ച് കൈമാറണമെന്നും കോടതി വ്യക്തമാക്കി.

കൊല്ലത്ത് പ്രവര്‍ത്തിക്കുന്ന എസ്.എസ്. കെമിക്കല്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിനോട് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

വ്യവസായ വകുപ്പിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വ്യവസായ വകുപ്പ് ഡയറക്ടര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.