മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്രയില്‍; സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്ന് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ക്ക് താത്പര്യം വിദേശ യാത്രയിലാണെന്നും സര്‍ക്കാരിനെ ഉദ്യോഗസ്ഥര്‍ ബന്ദി ആക്കിയിരിക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമായെന്നും കോടതി പറഞ്ഞു. സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് പരാമര്‍ശങ്ങള്‍. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ആണ് സര്‍ക്കാരിന് വിമര്‍ശനം.