കേരള തീരത്ത് ശ​ക്ത​മാ​യ കാ​റ്റിന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി റിപ്പോർട്ട്. കേ​ര​ള​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്തും ല​ക്ഷ​ദ്വീ​പി​ലും മ​ണി​ക്കൂ​റി​ൽ 45-55 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

കി​ഴ​ക്ക​ൻ ദി​ശ​യി​ൽ നി​ന്നാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​ത്. കേ​ര​ള തീ​ര​ത്ത് 2.0-2.2 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല അ​ടി​ക്കാ​ൻ സാ​ധ്യ​ത​യുള്ളതായും കേ​ന്ദ്രം അ​റി​യി​ച്ചു.