ഹെലികോപ്ടര്‍ വന്നില്ല, ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ആംബുലന്‍സ് ചീറിപാഞ്ഞത് നാലര മണിക്കൂര്‍ കൊണ്ട്; വിഷ്ണുവിന്റെ ഹൃദയം ഇനി ഫിനു ഷെറിനില്‍ മിടിക്കും

Gambinos Ad
ript>

നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വിഷ്ണുവിന്റെ ഹൃദയം ഫിനു ഷെറിനില്‍ മിടിച്ചു. കാസര്‍കോട്ടുകാരന്‍ ഹനീഫയുടെ ഡ്രൈവിങ് വൈദഗ്ധ്യമാണ് പതിനാറുകാരിയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടു വന്നത്. അപകടത്തില്‍ മരിച്ച വിഷ്ണു[23] ന്റെ ഹൃദയം മാറ്റിവയ്ക്കുന്നതിന്, ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ ആംബുലന്‍സില്‍ നാലര മണിക്കൂര്‍ കൊണ്ടാണ് ഹനീഫ കോഴിക്കോട്ടെത്തിച്ചത്. കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററില്‍ ആണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്.

Gambinos Ad

ഇന്നലെ പുലര്‍ച്ചെ 1.55ന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട ആംബുലന്‍സ് 6.25ന് കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററിലെത്തിച്ചത് ഡ്രൈവര്‍ ഹനീഫയുടെ ധൈര്യമായിരുന്നു. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫിനുവിനെ എത്തിക്കാന്‍ ഹെലികോപ്ടറുടെ സഹായം തേടിയെങ്കിലും ലഭിച്ചിരുന്നില്ല. ഗുണ്ടല്‍പേട്ട് ചെക്‌പോസ്റ്റിലുണ്ടായ ഗതാഗതക്കുരുക്കു മൂലം അരമണിക്കൂര്‍ വൈകി. ആംബുലന്‍സ് സംസ്ഥാന അതിര്‍ത്തി കടന്നതോടെ കേരള പൊലീസിന്റെ നേതൃത്വത്തില്‍ റോഡില്‍ തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനു വഴിയൊരുക്കി. തുടര്‍ന്ന് മെട്രോ കാര്‍ഡിയാക് സെന്ററിലെ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മെഡി. കോളജിലെത്തി വിഷ്ണുവിന്റെ ഹൃദയവുമായി ഉച്ചയ്ക്ക് ഒരു മണിയോടെ ആശുപത്രിയില്‍ തിരിച്ചെത്തി. ഉച്ചയ്ക്കു ശേഷം 3ന് ആരംഭിച്ച ഹൃദയമാറ്റ ശസ്ത്രക്രിയ രാത്രി ഏഴ് മണിയ്ക്കാണ് അവസാനിച്ചത്.

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് 11 മാസത്തോളം കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലായിരുന്ന ഫിനു ഷെറിനെ സംസ്ഥാനത്ത് അവയവദാനത്തിനുള്ള സങ്കീര്‍ണതയെ തുടര്‍ന്ന് ബംഗളൂരു നാരായണ ഹൃദയാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നാല് മാസത്തോളം കാത്തിരുന്നുവെങ്കിലും അനുയോജ്യമായ ഹൃദയം കണ്ടെത്താനായിരുന്നില്ല. ബുധനാഴ്ച രാത്രി മാത്തറയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടര്‍ന്ന് വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് പിതാവ് സുനില്‍ മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഷിനുവിനു ഹൃദയം ദാനം നല്‍കിയതിനു പുറമേ, കണ്ണടക്കമുള്ള അവയവങ്ങള്‍ മറ്റ് 5 രോഗികള്‍ക്ക് കൈമാറി.