ക്വാറന്റൈൻ ലംഘിച്ചെന്ന് ആരോപണം; മനംനൊന്ത് ആരോ​ഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോം ക്വാറന്റൈന്‍ ലംഘിച്ചുവെന്ന പ്രചാരണത്തില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം

Read more

മൂന്നു ദിവസം മുമ്പ് ന്യൂ മാഹിയിലാണ് സംഭവം. ആരോഗ്യ പ്രവർത്തക പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.