കേരളത്തിൽ രോഗികളുടെ എണ്ണം കൂടും; നിർദ്ദേശം ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിൽ കോവിഡ് കേസുകൾ ഉയരുമെന്ന് മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് പുറത്തുനിന്ന് കൂടുതല്‍ ആളെത്തുന്നതിനാല്‍ കോവിഡ് രോഗികള്‍ കൂടുമെന്നും ഈ സാഹചര്യം പ്രതീക്ഷിച്ചതാണെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.

ക്വാറന്റൈൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തിൽ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങൾ ലംഘിച്ചാൽ വലിയ വില നൽകേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ഓര്‍മ്മിപ്പിച്ചു.

കൂടുതലാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റീന്‍ ഏഴുദിവസമാക്കിയത് സ്വാഗതാര്‍ഹമാണ്. സര്‍ക്കാരിനെ അറിയിക്കാതെ പുറത്തുനിന്ന് ആളുകളെ കൊണ്ടുവരരുതെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു

Read more

ഹോം ക്വാറന്റീനാണ് സർക്കാർ സംവിധാനത്തേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.