മൂന്നര കിലോയോളം കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് പിടിയില്‍

വയനാട്ടിലെ കല്‍പ്പറ്റയില്‍ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. മുട്ടില്‍ മേപ്പള്ളി സജീര്‍ (35) ആണ് പിടിയിലായത്. മൂന്നര കിലോയോളം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്.

എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കല്‍പ്പറ്റ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും കല്‍പ്പറ്റ പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ മുനീര്‍, വിഷ്ണുരാജ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബ്ദുല്‍ മുബാറക്ക്, നൗഷാദ് തുടങ്ങിയവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.