ഹാരിസ്, ഡെന്‍സി ഇരട്ടക്കൊലക്കേസ്: അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി

പ്രവാസി വ്യവസായി ഹാരിസും ജീവനക്കാരി ഡെന്‍സിയും അബുദാബിയില്‍ കൊല ചെയ്യപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെതാണ് ഉത്തരവ്.

2020 മാര്‍ച്ച് 5നാണ് ഡെന്‍സിയും ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമ ഹാരിസും കൊല്ലപ്പെട്ടത്. ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫാണു കൊലപാതകത്തിലെ സൂത്രധാരനെന്നു പൊലീസ് കണ്ടെത്തിയിരുന്നു.

ഷാബാ ഷെരീഫ് വധക്കേസിന്റെ അന്വേഷണത്തില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് ഈ കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തങ്ങളാണു കൊലപാതകം നടത്തിയതെന്നും ഷൈബിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നുമാണ് പ്രതികളുടെ കുറ്റസമ്മതം.

ഇതേ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികളും എടുത്തിരുന്നു.