കവളപ്പാറയില്‍ തിരച്ചിലിനായി ജി.പി.ആര്‍ എത്തിച്ചു

കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മണിനടിയില്‍പ്പെട്ട് കാണാതായവരെ കണ്ടെത്താന്‍ ജി.പി.ആര്‍ എത്തിച്ചു.19 പേരെയാണ് ഇനി കവളപ്പാറയില്‍ കണ്ടെത്താനുള്ളത്. ഇതുവരെ 41 മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്.

ഹൈദരാബാദ് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധസംഘമാണ് കവളപപാറയില്‍ തിരച്ചിലിനായി എത്തിയിരിക്കുന്നത്. പരിശോധനയ്ക്ക് മുന്നോടിയായി ശാസ്ത്രജ്ഞര്‍ മേഖലയില്‍ പരിശോധന നടത്തി.

രണ്ട് സെറ്റ് ജി.പി.ആര്‍ ആണ് സംഘത്തിന്റെ കയ്യിലുള്ളത്.ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍നിന്ന് വരെയുള്ള സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ ഈ ഉപകരണത്തിന് സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, സ്‌കാനിങ് ആന്റിന എന്നിവയടക്കം 130 കിലോയാണ് ഉപകരണത്തിന്റെ ഭാരം.