വേനലവധിയില്‍ സ്‌കൂളിലെ ക്ലാസുകള്‍ വേണ്ട: സര്‍ക്കാര്‍ ഉത്തരവിറക്കി

പൊള്ളുന്ന ചൂടിനിടയില്‍ വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. സി.ബി.എസ്.ഇ, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പ്രാഥമികതലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള എല്ലാ ക്ലാസുകളും ഇനി ജൂണ്‍ ഒന്നുമുതല്‍ മാത്രമേ നടത്താവൂ എന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പരമാവധി പത്ത് ദിവസം വരെയുള്ള ക്യാമ്പുകളും ശില്‍പശാലകളും പ്രത്യേക അനുമതിയോടെ നടത്താം.

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനാല്‍ വേനല്‍ക്കാല ക്ലാസുകള്‍ പാടില്ലെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.