സർക്കാർ ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു; സംസ്ഥാന സര്‍ക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി ഓര്‍ത്തഡോക്സ് സഭ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഉള്ള സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ. അയോദ്ധ്യ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധിയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് സഭ ആരോപിച്ചു.

Read more

പള്ളികൾക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണത്തിൽ ഇരിക്കുന്നവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അവര്‍ ചിലപ്പോഴൊക്കെ ആക്രമണങ്ങൾക്ക് കൂട്ടു നിൽക്കുകയാണെന്നും ഓര്‍ത്ത‍ഡോക്സ് സഭാ വക്താക്കള്‍ ആരോപിച്ചു.