കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് വീണ്ടും ഗവര്‍ണറുടെ തിരിച്ചടി; പഠനബോര്‍ഡ് ചട്ടം ഭേദഗതി തള്ളി

കണ്ണൂര്‍ സര്‍വ്വകലാശാല പഠനബോര്‍ഡ് ചട്ടം ഭേദഗതി ഗവര്‍ണര്‍ തള്ളി, അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിന്ന് മാറ്റിയ ഭേദഗതിയാണ് ഗവര്‍ണര്‍ തള്ളിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പഠന ബോര്‍ഡുകളിലേക്കുള്ള നിയമനങ്ങള്‍ സര്‍വ്വകലാശാല തന്നെ നേരിട്ട് നടത്തുന്നതിനായിട്ടാണ് സര്‍വ്വകലാശാല ചട്ടം കൊണ്ടുവന്നത്. ഈ ഭേദഗതിയാണ് സര്‍വ്വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവാദം നിഷേധിച്ചിരിക്കുന്നത്.

നേരത്തെ ഗവര്‍ണറുടെ അനുവാദമില്ലാതെ 71 പഠന ബോര്‍ഡുകളിലേക്ക് സര്‍വ്വകലാശാല നിയമനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അനുമതിയില്ലാത്തത് ചട്ടവിരുദ്ധമെന്ന് കാട്ടി ഹൈക്കോടതി എല്ലാ നിയമനങ്ങളും കോടതി റദ്ദു ചെയ്തിരുന്നു.പിന്നീട് സര്‍വ്വകലാശാല കേസില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ അനുമതിയില്ലാതെ നിയമനം നടത്താന്‍ സര്‍വ്വകലാശാല ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഗവര്‍ണര്‍ വീണ്ടും നിര്‍ദ്ദേശം തള്ളുകയായിരുന്നു.

കണ്ണൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നതുമുതല്‍ ഗവര്‍ണറാണ് സര്‍വ്വകലാശാലയുടെ ശുപാര്‍ശ അടിസ്ഥാനമാക്കി പഠന ബോര്‍ഡുകൡലക്കുള്ള അംഗങ്ങളെ നിയമിച്ചിരുന്നത്. ഇത് അട്ടിമറിച്ചുകൊണ്ട് ഗവര്‍ണറെ മറികടന്നുകൊണ്ട് നിയമനം നടത്താന്‍ ഒരുങ്ങിയ സര്‍വ്വകലാശാലയുടെ നീക്കത്തിനാണ് തിരിച്ചടിയുണ്ടായിരുക്കുന്നത്