പ്രിയാ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചു.

 

 

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനമാണ് ഗവര്‍ണ്ണര്‍ മരിവിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും, വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണ്ണര്‍ നോട്ടീസ് നല്‍കും.

യു ജി സി മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നടന്നതെന്ന് ഗവര്‍ണ്ണര്‍ കണ്ടെത്തിയിരുന്നു. യു ജി സി നിബന്ധനപ്രകാരമുള്ള അധ്യാപന പരിചയം ഇവര്‍ക്കില്ലന്നും കണ്ടെത്തിയിരുന്നു. സര്‍വ്വകലാശാല അസി. പ്രോഫസര്‍ തസ്തികയിലേക്ക്് എട്ട് വര്‍ഷം അധ്യാപന പരിചയം ആവശ്യമാണ്. ഇത് പ്രിയ വര്‍ഗീസിനില്ലന്നും കണ്ടെത്തിയിരുന്നു. അഭിമുഖപരീക്ഷയില്‍ ഇവര്‍ക്ക് മാര്‍ക്ക് കൂട്ടിയിട്ട് കൊടുക്കുകയിയിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.