യൂണിവേഴ്‌സിറ്റി കോളജിലെ പരീക്ഷാക്രമക്കേട്; ഗവര്‍ണര്‍ വി.സിയെയും പി.എസ്‌.സി ചെയര്‍മാനെയും വിളിപ്പിച്ചു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പി.എസ്.സി പരീക്ഷ നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ വൈസ്ചാന്‍സലറിനെയും പി.എസ്.സി ചെയര്‍മാനെയും വിളിപ്പിച്ചു. ഗവര്‍ണര്‍ വി.സിയെ വിളിപ്പിച്ചു. കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തിയതും ഉത്തരക്കടലാസുകള്‍ അഖിലിനെ കുത്തിയ കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തതിലും വിശദാംശങ്ങള്‍ ആരായാനാണ് വിളിപ്പിച്ചത്.

വി.സി ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്തും. പി.എസ്.സി ചെയര്‍മാന്‍ സ്ഥലത്തില്ലാത്തതിനാല്‍ തിങ്കളാഴ്ച കാണാനാണ് തീരുമാനം.