സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ. കെ ശൈലജ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ മികച്ച മന്ത്രിയാണ് കെ.കെ ശൈലജയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്ത് കേരള പോഷണ സെമിനാര്‍ വേദിയിലാണ് ആരോഗ്യമന്ത്രിയെ പുകഴ്ത്തി ഗവര്‍ണര്‍ സംസാരിച്ചത്.

ആരോഗ്യ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ ഗവര്‍ണര്‍ കെ കെ ശൈലജ തന്റെ കര്‍മ്മ മേഖലയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണെന്നും പറഞ്ഞു. ശൈലജയുടെ പ്രവര്‍ത്തനത്തിലും സ്വന്തം കര്‍മ്മ മേഖലയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനമുണ്ടെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

നേരത്തെയും ആരോഗ്യ മേഖലയില്‍ കെ.കെ ശൈലജ കാണിക്കുന്ന ജാഗ്രതയേയും ഉത്തരവാദിത്വത്തേയും പ്രകീര്‍ത്തിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നിപ്പയും കൊറോണയും ഉള്‍പ്പെടെയുള്ള വൈറസ് രോഗത്തെ നിയന്ത്രണവിധേയമാക്കിയതില്‍ ആരോഗ്യമന്ത്രിയുടെ പങ്ക് അന്താരാഷ്ട്ര മാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരുന്നു.