കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; പിടികൂടിയത് 658 ഗ്രാം സ്വർണം

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 658 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ ഉപേക്ഷിച്ച നിലയിലാണ് 268 ഗ്രാം കണ്ടെത്തിയത്. കർണാടക സ്വദേശിയായ മുഹമ്മദ് ഡാനിഷിൽ നിന്ന് 390 ഗ്രാം സ്വർണവുംപിടികൂടിയത്.

ഡിആർഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് കണ്ടെത്തിയത്. കരിപ്പൂരിൽ കഴിഞ്ഞ ദിവസം വിമാന ജീവനക്കാരൻ വഴിയും സ്വർണ്ണകടത്ത് നടത്തിയിരുന്നു.

കരിപ്പൂരിൽ കഴിഞ്ഞ ​ദിവസം അറസ്റ്റിലായ എയർ ഇന്ത്യ ജീവനക്കാരൻ നവനീത് സിങ്ങ് സ്വർണ്ണം കടത്തിയത് ആറു തവണ. ഒന്നേകാൽ കിലോ സ്വർണ്ണം ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് നവനീത് ഇന്നലെ കസ്റ്റംസ് പിടിയിലായത്. നാലരകോടിയുടെ സ്വർണ്ണം എത്തിച്ചെന്ന് നവനീത്  കസ്റ്റംസിന് മൊഴി നൽകി.