ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് മദ്യപിച്ചുറങ്ങി, സുഹൃത്തിന്റെ മാലയുമായി കടന്നയാള്‍ പിടിയില്‍

ഹോട്ടലില്‍ മുറിയെടുത്ത്്് ഒരുമിച്ച് മദ്യപിച്ചുറങ്ങി സുഹൃത്തിന്റെ മാലയുമായി കടന്ന ചങ്ങനാശ്ശേരി സ്വദേശി പിടിയില്‍. ബുധനാഴ്ച എസ്എച്ച് മൗണ്ട് ഭാഗത്തുള്ള ഹോട്ടലില്‍ വെച്ച് ചങ്ങനാശേരി സ്വദേശി റെജി (47)യുടെ മാലയാണ് സുഹൃത്ത് തട്ടിയെടുത്ത് മുങ്ങിയത്. മാല വിറ്റ് കാശാക്കുന്നതിനിടെ സുഹൃത്ത് വേളൂര്‍ കോയിപ്പുറത്തുചിറയില്‍ഷെമീന്‍ ആണ് പോലീസ് പിടിയിലായത്.

ഇന്നലെ ഉച്ചയോടെ ഇരുവരും ഹോട്ടലില്‍ മുറിയെടുത്ത് മദ്യപിച്ചു. മദ്യലഹരിയില്‍ റെജി ഉറങ്ങിപ്പോയി. ഷെമിന്‍ റെജിയുടെ മാല തട്ടിയെടുത്ത് മുങ്ങുകയായിരുന്നു. വൈകുന്നേരത്തോടെ റെജി ഉണര്‍ന്നപ്പോഴാണ് മാല കാണാനില്ല എന്നറിയുന്നത്. ഉടനെ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി. പോലീസ് കോട്ടയത്തെ ചില കേന്ദ്രങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് മാല വില്‍ക്കാനായി ഷെമിന്‍ എത്തിയ വിവരം അറിഞ്ഞത്. 96000 രൂപയ്ക്കാണ് ഷെമിന്‍ മാല വിറ്റത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.