പ്രചാരണത്തിനായി 75 ലക്ഷം രൂപ തരണം അല്ലെങ്കില്‍ വൃക്ക വില്‍ക്കാന്‍ അനുവദിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷനോട് വിചിത്ര ആവശ്യവുമായി സ്ഥാനാര്‍ത്ഥി

മധ്യപ്രദേശിലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുന്ന എസ്പി മുന്‍ എംഎല്‍എ കിഷോര്‍ സാമ്രേത് പ്രചാരണത്തിനായി 75 ലക്ഷം രൂപ തനിക്ക് തരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പണം തരാത്ത പക്ഷം തന്റെ വൃക്ക വില്‍ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 75 ലക്ഷം രൂപയാണ് പരമാവധി ചെലവാക്കാനുള്ള തുകയായി നിശ്ചയിച്ചിരിക്കുന്നത്. തനിക്ക് പ്രചാരണത്തിനായി ഇത്രയേറെ പണം ഇല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്ക് 75 ലക്ഷം രൂപയോ അല്ലെങ്കില്‍ ബാങ്ക് വായ്പയോ ശരിയാക്കി തരണം. അല്ലാത്തപക്ഷം തന്റെ കിഡ്‌നി ഒരു വില്‍ക്കാന്‍ അനുവദിക്കണം.

തനിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും അഴിമതിക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.