കോവിഡ് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമല്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രതിരോധ വാക്സിൻ നിർബന്ധമായും എടുക്കണ്ടേതാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്സിൻ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങൾ വ്യക്ത്മാക്കി.