മലയാള സിനിമ ക്രിമിനലുകളുടെ വിളയാട്ടം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരിലും ക്രിമിനലുകളുണ്ട്- മന്ത്രി ജി സുധാരകന്‍

ക്രിമിനലുളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീ നടന്മാരിലും ക്രിമിനലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചാണ് മന്ത്രി മലയാള സിനിമക്കെതിരെ ആഞ്ഞടിച്ചത്. കഥ എഴുതുന്നത് മുതല്‍ സ്വന്തമായി അഭിനയിച്ച് സ്വന്തം തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് വരെ രീതിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സാഗംര കള്‍ച്ചറല്‍ ഫോറത്തിന്റെ ചടങ്ങില്‍ വെച്ചായിരുന്നു മന്ത്രി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ചടങ്ങില്‍ നടി മഞ്ജുവാര്യര്‍ക്ക് സാരംഗയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.