ടച്ചിംഗ്സ് വാങ്ങി തിരികെ വന്നപ്പോള്‍ മദ്യം തീര്‍ത്തു, കലഹം അവസാനിച്ചത് മരണത്തില്‍

 

കൊല്ലത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ചതിന് പിന്നിലെ വില്ലന്‍ മദ്യവും ടച്ചിംഗ്സും. കലക്കോട് ഞാറോട് സ്വദേശി വരമ്പിട്ടു വിളയില്‍ ഗോപാലന്റെ മകന്‍ അശോകനാണ് മദ്യത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോകന്റെ സുഹൃത്ത് മണികണ്ഠനെ(27) അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം പതിനേഴിനാന് കേസിനാസ്പദമായ സംഭവം. അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും സ്ഥിരമായി ഒല്ലാല്‍ റെയില്‍വെ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലിരുന്ന് മദ്യപിക്കാറുണ്ട്. കലഹം നടന്ന ദിവസവും ഇവര്‍ മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മണികണ്ഠനും ഒപ്പമുള്ള സുഹൃത്തും കൂടി കടയിലേക്ക് പോയ സമയത്ത് അശോകന്‍ മദ്യക്കുപ്പിയുമായി അവിടെ നിന്നും പോയി. അശോകനെ തിരക്കി ഇരുവരും നടന്നെങ്കിലും കണ്ടില്ല. രാത്രിയായതു കൊണ്ട് മണികണ്ഠന്റെ കൂടെയുള്ള സുഹൃത്ത് വീട്ടിലേക്ക് മടങ്ങി. റെയില്‍വെ മേല്‍പ്പാലത്തിന് താഴെ അശോകനും മണികണ്ഠനും കണ്ടുമുട്ടുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കതര്‍ക്കവും ഉന്തുംതള്ളുമായി. ഇതിനിടയില്‍ അശോകന്‍ ട്രെയിനനടിയിലേക്ക് വീണു മരണം സംഭവിക്കുകയായിരുന്നു.

അശോകന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് മണികണ്ഠനെതിരെ കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.