മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോട അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകളില്‍ കൂടി ജലം പുറത്തേക്കൊഴുകാന്‍ തുടങ്ങി. കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും ആലോചനയുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് നിലവില്‍ ഒരു സെക്കന്റില്‍ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. വൈകിട്ട് അഞ്ച് മണി മുതലാണ് തമിഴ്‌നാട് അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കാന്‍ ആരംഭിച്ചത്. അഞ്ച് ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വീതവും നാല് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പുതിയ ഡാം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് നടത്തിവന്ന 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. മുല്ലപ്പെരിയാറില്‍ പ്രശ്‌നപരിഹാരമുണ്ടാകുംവരെ യുഡിഎഫ് സമരം തുടരുമെന്ന് ഡീന്‍ പറഞ്ഞു.