ജെ.എസ്.എസ് മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍ ബി.ജെ.പിയില്‍

മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എയും ജെ.എസ്.എസ് നേതാവുമായ ഉമേഷ് ചള്ളിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. സിനിമാ സംവിധായകന്‍ സോമന്‍ അമ്പാട്ടും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

2001ല്‍ യുഡിഎഫിനൊപ്പം ജെ.എസ്.എസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച എം.എല്‍.എയാണ് ഉമേഷ് ചള്ളിയില്‍. തിരക്കഥാകൃത്തും നിര്‍മാതാവുമായ സോമന്‍ അമ്പാട്ട്, ആയിരം അഭിലാഷങ്ങള്‍, എന്നും മാറോടണയ്ക്കാന്‍, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്‌നിമുഹൂര്‍ത്തം എന്നതടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ബി.ജെ.പിയുടെ അംഗത്വ വിതരണ ക്യാമ്പയിന്റെ ഒന്നാം ഘട്ടം വന്‍ വിജയമായി. നല്ല പ്രതികരണമാണുണ്ടായത്. അംഗങ്ങളില്‍ 40 ശതമാനം വര്‍ദ്ധിച്ചു. ഓഗസ്റ്റ് 22ന് കോഴിക്കോട്ട് ന്യൂനപക്ഷ നവാഗത സമ്മേളനം നടക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

Read more

കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം നാളെ അംഗത്വമെടുക്കും. അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളുടെ കൊച്ചുമകന്‍ സെയ്ദ് താഹ ബാഫഖി തങ്ങള്‍, കോഴിക്കോട് മുന്‍ മേയര്‍ യു.ടി രാജന്‍ എന്നിവരും നാളെ ബിജെപിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.