കെഎസ്ആര്‍ടിസി മുന്‍ എംപാനല്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ. ഷിബുവിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷിബുവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. 2020 ഡിസംബറില്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം ഷിബു കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കളും യൂണിയന് പ്രതിനിധികളും പറഞ്ഞു.
തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.