കലോത്സവം കാണാൻ വിദേശികളും

Gambinos Ad
ript>

59മത് സംസ്ഥാന കലോൽസവം കാണാൻ വിദേശികളും. ബെൽജിയത്തിൽ നിന്നുള്ള സംഘമാണ് ആലപ്പുഴയിൽ എത്തിയിരിക്കുന്നത്. ഇത്രയും നിറങ്ങളുള്ള കൗമാര ആഘോഷം ഇതാദ്യമായാണ് കാണുന്നതെന്ന് ബെൽജിയം ദമ്പതികളായ ലീനും ജാനും പറയുന്നു.

Gambinos Ad

ആലപ്പുഴ സെന്റ്‌ ജോസഫ്‌സ് ഗേൾസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ നടന്ന ഹൈസ്‌കൂൾ ആണ്കുട്ടികളുടെ നാടോടി നൃത്തം ആസ്വദിക്കുകയായിരുന്നു ദമ്പതികൾ. പ്രളയാനന്തര കേരളം എത്ര മനോഹരമാണെന്നതിന് തെളിവാണ്‌ ഈ ആഘോഷങ്ങൾ എന്നും അവർ പറയുന്നു. ഇനിയുള്ള 60 ദിവസം സംഘം ആലപ്പുഴയിൽ ഉണ്ടാകും. ഹെല്പ് ഡെസ്ക് ടീമിന്റെ സഹായത്തോടെ മറ്റു വേദികൾ കണ്ടെത്തി ഇനിയുള്ള രണ്ടു ദിവസം കലാപരിപാടികൾ കാണാനുള്ള തീരുമാനത്തിലാണ് വിദേശി സംഘം.

അതേസമയം, കലോത്സവ നഗരിയിലേക്കെത്തുന്ന മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി വിപുലമായ ഗതാഗത സൗകര്യങ്ങളാണ് കലോത്സവത്തിന്റെ ഭാഗമായുള്ള ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്.ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും,കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും കലോത്സവത്തിനെത്തുന്നവരെ അവരുടെ താമസ സ്ഥലങ്ങളിലേക്കും,ഭക്ഷണ ശാലകളിലേക്കും വിവിധ വേദികളിലേക്കും എത്തിക്കുന്നതിനുമായി സ്‌കൂൾ ബസ്സുകളടക്കം 20 ഓളം വാഹനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിലും ,ബസ്സ് സ്റ്റാൻഡുകളിലും കലോത്സവത്തിനു എത്തുന്നവരുടെ യാത്രാ സൗകര്യം ഉറപ്പുവരുത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കലോത്സവത്തിന്റെ ട്രാൻസ്പോർട്ട് കമ്മിറ്റി കൺവീനർ വി.വി.എം ബഷീർ പറഞ്ഞു.യാത്രാ ക്രമീകരണങ്ങളുടെ ഭാഗമായി റെയിൽവേ സ്റ്റേഷനിലും,കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും കമ്മിറ്റിയുടെ പ്രത്യേക പവിലിയനുകളുടെ സേവനം ലഭ്യമാകും.കമ്മിറ്റിയുടെ ആവശ്യാർത്ഥം സർവ്വീസ് നടത്തുന്ന ബസ്സുകൾ സെന്റ്.ആന്റണീസ് എൽ.പി സ്‌കൂളിലും,റ്രിക്രിയേഷൻ ഗ്രൗണ്ടിലും,കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാവും പാർക്ക് ചെയ്യുക. ഇവിടങ്ങളിൽ നിന്നും ആവശ്യാനുസരണം വാഹന സൗകര്യം ലഭ്യമാക്കും.

സെന്റ്.ആന്റണീസ് എൽ.പി സ്‌കൂളിലാണ് ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ പ്രധാന ഓഫീസ് പ്രവർത്തിക്കുക..ഇന്ന് രാവിലെ മുതൽ തന്നെ കലോത്സവത്തിനായി എത്തുന്നവർക്കായുള്ള വാഹന സൗകര്യങ്ങൾ പ്രവർത്തിച്ചു തുടങ്ങും.ട്രാൻസ്പോർട്ട് കമ്മിറ്റിയുമായി ബന്ധപ്പെടേണ്ട നമ്പർ:9544272537.