അതിതീവ്ര ചുഴലിക്കാറ്റായ 'ഫോനി'യുടെ ദിശ മാറി; കേരളത്തിലെ യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു

കേരളത്തില്‍ ആഞ്ഞടിക്കുമെന്ന് കരുതിയ ഫോനി ചുഴലിക്കാറ്റ് ദിശ മാറി. ഇപ്പോള്‍ കാറ്റ് കേരളത്തില്‍ നിന്ന് അകലുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. . സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഫോനി ചുഴലിക്കാറ്റിന്റെ ദിശ മാറിയ സാഹചര്യത്തിലാണ് അലര്‍ട്ട് പിന്‍വലിച്ചത്.

Read more

കേരളത്തില്‍ അതിശക്തമായ മഴക്കുള്ള ജാഗ്രതാ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്. എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ നിലനിന്നിരുന്ന യെല്ലോ അലര്‍ട്ടാണ് പിന്‍വലിച്ചത്. അതേസമയം, ഫോനി ചുഴലിക്കാറ്റ് മെയ് 3ന് ഒഡിഷ തീരം തൊടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് മണിക്കൂറില്‍ 175-185 കിലോമീറ്റര്‍ വേഗത്തില്‍ വീശാനാണ് സാധ്യത. തമിഴ്‌നാട് മുതല്‍ ബംഗാള്‍വരെ കിഴക്കന്‍തീരത്തെങ്ങും അതീവ ജാഗ്രതാനിര്‍ദ്ദേശം പുലര്‍ത്താന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.