പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളികളെ കാണാതായി

മലപ്പുറം പൊന്നാനിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഹംസക്കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

ഇന്നലെ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനത്തിന് പോയ മറ്റൊരു ബോട്ടിലുള്ളവരാണ് അവശനിലയിൽ കണ്ട ഹംസക്കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇയാളെ വൈകുന്നേരം മൂന്ന് മണിയോടെ കരയ്ക്കെത്തിച്ചു. കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ ബോട്ട്. കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും നടത്തുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.