വിവാഹത്തലേന്ന് അച്ഛന്‍ മരിച്ചത് അറിയാതെ വിവാഹിതയായി മകള്‍

വിവാഹത്തലേന്ന് അച്ഛന്‍ മരിച്ചതറിയാതെ ആ മകള്‍ വിവാഹിതയായി. കഴിഞ്ഞ ദിവസം മകളുടെ വിവാഹത്തലേന്ന് പാട്ടു പാടുന്നതിനിടെ മരിച്ച വിഷ്ണുപ്രസാദിന്റെ മകള്‍ ആര്‍ച്ചയാണ് ഇന്ന് വിവാഹിതയായത്. കരമന സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയുമായിരുന്നു മരിച്ച വിഷ്ണുപ്രസാദ്. കഴിഞ്ഞ ദിവസം ചടങ്ങുകള്‍ക്കിടെ പാട്ടു പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് വിഷ്ണുപ്രസാദ് കുഴഞ്ഞു വീണത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ചവറ പരിമഠം ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മരണത്തെ തുടര്‍ന്ന് വിവാഹം ഓഡിറ്റോറിയത്തിലേക്ക് മാറ്റുകയായിരുന്നു. വിഷ്ണു പ്രസാദിന് അഡീഷണല്‍ എസ്ഐ ആയി പ്രമോഷന്‍ ലഭിച്ചിട്ട് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് മരണം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്റെ മരണവിവരം ഇന്നു സംസ്‌കാരത്തിനു തൊട്ടു മുമ്പ്  മാത്രം ആര്‍ച്ചയെ അറിയിച്ചാല്‍ മതിയെന്നാണു ബന്ധുക്കളുടെ തീരുമാനം. സംസ്‌കാരം ഇന്ന് 4ന്. ജെ.സുഷമയാണു ഭാര്യ. അനുപ്രസാദ്, ആര്യ പ്രസാദ് എന്നിവരാണു മറ്റു മക്കള്‍. മരുമകന്‍: വി.ഷാബു

സോഷ്യല്‍ മീഡിയയില്‍ നോവായി പടരുകയാണ് വിവാഹത്തലേന്ന് പാട്ടുപാടുന്ന വിഷ്ണുപ്രസാദിന്റെ വീഡിയോ. പാട്ടു തുടങ്ങി അല്‍പനേരം കഴിഞ്ഞ് വിഷ്ണുപ്രസാദ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.

മരണം …അത് മൂടുപടം ഇല്ലാത്ത കോമാളിയാണ് …..മകളുടെ കല്യാണത്തലേന്നു പാടിക്കൊണ്ടിരിക്കെ ..പിതാവ് കുഴഞ്ഞു വീണു മരിച്ചു ..😪😪😪ചവറ സ്വദേശി SI ശ്രീ വിഷ്ണു പ്രസാദ് സർ ആണ് മരണപ്പെട്ടത് ആദരാഞ്ജലികൾ😪😪😪😪😪

Posted by Sudheer Jamal on Saturday, 25 May 2019