ഇസ്ലാം മതവിശ്വാസത്തിന് എതിരായ പരാമര്‍ശം സഭയുടെ നിലപാട് അല്ല': വിദ്വേഷപ്രസംഗത്തില്‍ ഫാദര്‍ ആന്റണിയെ തള്ളി കത്തോലിക്ക സഭ

വിവാദ പ്രസംഗത്തില്‍ ഇരിട്ടി കുന്നോത്ത് സെമിനാരിയിലെ ഫാദര്‍ ആന്റണി തറെക്കടവിലിനെ തള്ളി കത്തോലിക്ക സഭ. ഇസ്ലാം മത വിശ്വാസത്തിന് എതിരായ പരാമര്‍ശം കത്തോലിക്കാ സഭയുടേയോ രൂപതയുടേയോ നിലപാടല്ലെന്നും മതസൗഹാര്‍ദത്തെ തകര്‍ക്കുന്ന ആശയങ്ങളെ അനുകൂലിക്കുന്നില്ലെന്നും തലശ്ശേരി രൂപത ചാന്‍സിലര്‍ ഫാദര്‍ തോമസ് തെങ്ങുമ്പള്ളില്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഫാദര്‍ ആന്റണി തറെക്കടവിലിനെതിരെ കേസ് എടുത്തിരുന്നു. മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ ആയിരുന്നു വിദ്വേഷ പ്രസംഗം. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വിദ്വേഷമായ രീതിയില്‍ പ്രസംഗിച്ചു എന്നാണ് കേസ്.

ഉളിക്കല്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.

Read more