‘കള്ളക്കേസിൽ കുടുങ്ങി പാർട്ടി തകർന്ന് പോകും എന്ന് വ്യാമോഹിക്കേണ്ട’: ബി.ജെ.പി ആ​ദർശാധിഷ്ഠിത പാർട്ടിയെന്ന് കുമ്മനം

കള്ളക്കേസിൽ കുടുങ്ങി പാർട്ടി തകർന്ന് പോകും എന്ന് വ്യാമോഹിക്കേണ്ടെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ

നേതാക്കളെയും പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള ശ്രമമെന്നാരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയെ ആശയം കൊണ്ടും ആദർശം കൊണ്ടും നേരിടാനാവില്ലെന്നും ആദർശാധിഷ്ഠിത പാർട്ടിയായ ബി.ജെ.പിയെ നിങ്ങൾക്ക് നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ. സുരേന്ദ്രന്റെ പിന്നിൽ എല്ലാ പ്രവർത്തകരും പാറ പോലെ ഉറച്ച് നിൽക്കുമെന്നും ആ പാറ തകർക്കാനാവില്ലെന്നും കുമ്മനം പറഞ്ഞു.

സംസ്ഥാനത്തെ 10000 കേന്ദ്രങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബി.ജെ.പി പ്രതിഷേധ സമരജ്വാല സംഘടിപ്പിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈനിൽ തൃശൂരിലെ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു.