'കൊല്ലത്ത് കടല്‍ കയറും, സുനാമി സാദ്ധ്യത' വ്യാജസന്ദേശം പരിഭ്രാന്തി പരത്തുന്നു, കര്‍ശന നടപടിയെന്ന് കളക്ടര്‍

കൊല്ലം ജില്ലയില്‍ കടല്‍ കയറുമെന്നും സുനാമിയ്ക്ക് സാദ്ധ്യതയുണ്ടെന്നുമുളള രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വാട്ട്‌സ്ആപ്പ് വോയ്‌സ് മെസേജായി പി.ആര്‍.ഡി, ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് പ്രചാരണം.

ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ നടത്തുന്ന കുറ്റകരമായ നടപടിയാണിതെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ “കളക്ടര്‍ കൊല്ലം” ഫെയ്‌സ്ബുക്ക് പേജിലും “പി ആര്‍ ഡി കൊല്ലം” എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

വ്യാജപ്രചാരണം ; നടപടി സ്വീകരിക്കും

മഴക്കെടുതിയില്‍ ഉള്‍പ്പെട്ട ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരവെ ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരും നാട്ടുകാരും ഉള്‍പ്പടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊല്ലത്ത് കടല്‍ കയറുമെന്നും സുനാമി സാധ്യതയുണ്ടെന്നും ആണ് തെറ്റായ പ്രചാരണം. വാട്ട്‌സ്ആപ്പ് വോയ്‌സ് മെസേജായി പി ആര്‍ ഡി , ഫിഷറീസ് എന്നീ വകുപ്പുകളെ ഉദ്ധരിച്ചാണ് പ്രചാരണം.
ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ പേരും ദുരുപയോഗം ചെയ്യുന്നുണ്ട്. നാടാകെ ദുരിതം അനുഭവിക്കുന്ന ഘട്ടത്തില്‍ നടത്തുന്ന കുറ്റകരമായ നടപടിയാണിത്. ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
ജില്ലാ കലക്ടറുടെ “കലക്ടര്‍ കൊല്ലം” ഫെയ്‌സ്ബുക്ക് പേജിലും “പി ആര്‍ ഡി കൊല്ലം” എന്ന ഫെയ്‌സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ ആധികാരിക സ്വഭാവത്തിലുള്ളതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.