വയനാട്ടില്‍ രാഹുല്‍ ഗാന്ധി തരംഗം അലയടിക്കും; 51 ശതമാനം വോട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേടുമെന്ന് സര്‍വെ

രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് വയനാട് ലോക്‌സഭ മണ്ഡലം. ഈ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വമ്പിച്ച ഭൂരിപക്ഷം പ്രവചിച്ച് സര്‍വേകള്‍. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ് പ്രവചനം. വയനാട് മണ്ഡലത്തില്‍ 51 ശതമാനം വോട്ടും രാഹുല്‍ ഗാന്ധി നേടുമെന്നാണ് മാതൃഭൂമി എക്സിറ്റ് പോള്‍ ഫലം പറയുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിപി സുനീര്‍ 33 ശതമാനം വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി 12 ശതമാനം വോട്ടും നേടുമെന്നും ഈ സര്‍വേയില്‍ പറയുന്നു.

അതേസമയം, കേന്ദ്രത്തില്‍ വീണ്ടും മോദി തരംഗം ഉണ്ടാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.