മുഖ്യമന്ത്രി ഇത്രയൊക്കെ എന്നെ പറഞ്ഞിട്ടും നിങ്ങൾ മിണ്ടിയോ, അതുകൊണ്ട് ഇനി മുതൽ മലയാള മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചിട്ടും എതിർക്കാത്ത മലയാളി മാധ്യമ പ്രവർത്തകരോട് സംസാരിക്കാനില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മറ്റ് ഭാക്ഷയിൽ ഉള്ള മാധ്യമ പ്രവർത്തകരെ മാത്രം കണ്ട് സംസാരിക്കും. പിണറായി വിജയൻറെ വിമർശനത്തിൽ മലയാളം മാധ്യ പ്രവർത്തകർ മൗനം പാലിച്ചു എന്നതാണ് കാരണം. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയപ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

ആത്മാഭിമാനം ഇല്ലാത്തവരോട് പ്രതികരിക്കാനില്ലെന്നായിരുന്നു മലയാളി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടുളള ​ഗവർണറുടെ മറുപടി. പിണറായി വിജയൻ തനിക്ക് എതിരെ സംസാരിച്ചപ്പോൾ മലയാളം മാധ്യമപ്രവർത്തകർ മിണ്ടാതെ ഇരുന്നു. അവർ പ്രതികരിക്കണം ആയിരുന്നു.

മാധ്യമ പ്രവർത്തകരേ പൂർണമായി ഒഴിവാക്കിയ ഗവർണ്ണർ ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് പ്രത്യേകം സമയം അനുവദിക്കുകയും ചെയ്തു.