പടക്കം കടിച്ച് ​ഗർഭിണിയായ ആന ചരിഞ്ഞ കേസ്; തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം, പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് വനംവകുപ്പ്

പാലക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറിൽ പതിനഞ്ചു വയസ്സുള്ള പിടിയാനയെ കൊന്ന കേസിൽ സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. സംഭവത്തിൽ പ്രതികളെ കുറിച്ചു സൂചന ലഭിച്ചതായി ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) പ്രമോദ് കുമാർ അറിയിച്ചു.

കൈതച്ചക്ക തോട്ടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം.

അതേ സമയം വനംജീവനക്കാർക്ക് വീഴ്ച വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. പുഴയിൽ നിന്ന് ആനയെ കരയിലെത്തിച്ചു ചികിത്സ നൽകാൻ വൈകിയെന്നും പരാതിയുണ്ട്.

വെള്ളിയാർ പുഴയിൽ വെച്ച് മേയ് 27- നാണ് കാട്ടാന ചരിഞ്ഞത്. ഇതിനു ആഴ്ചകൾക് മുമ്പേ നിലമ്പൂർ മുതൽ സൈലന്റ് വാലിയോട് ചേർന്നു വരുന്ന തോട്ടങ്ങളിൽ ആനയെ കണ്ടവരുണ്ട്.