ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ എല്‍ദോ എബ്രഹാം എം.എല്‍.എ അടക്കമുള്ള സി.പി.ഐ നേതാക്കള്‍ക്ക് ജാമ്യം. നേതാക്കളെ റിമാന്‍ഡ് ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല.

എല്‍ദോ എബ്രാഹം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നാല്‍പതിനായിരത്തി അഞ്ഞൂറുരൂപയുടെ നാശനഷ്ടം വരുത്തിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കേസില്‍ പ്രതികളായ എല്‍ദോ എബ്രാഹം എം.എല്‍.എ അടക്കം സി.പി.ഐ നേതാക്കള്‍ കീഴടങ്ങിയിരുന്നു. എം.എല്‍.എയെ കൂടാതെ ജില്ലാ സെക്രട്ടറി പി. രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍. സുഗതന്‍ എന്നിവരടക്കം പത്തുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read more

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട സിപിഐക്കാര്‍ക്കെതിരായ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ജൂലൈ 23-നാണ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.എല്‍.എ അടക്കം നേതാക്കള്‍ക്ക് പരിക്കേറ്റത്.