ഏക സിവില്‍ കോഡ് സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുത്: എളമരം കരീം എം.പി രാജ്യസഭാ അദ്ധ്യക്ഷന് കത്ത് നല്‍കി

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള സ്വകാര്യ ബില്ലിന് രാജ്യസഭയിൽ അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് കത്ത് നൽകി. ചട്ടം 67 പ്രകാരമുള്ള നോട്ടീസാണ് നൽകിയത്.

ബിജെപി അംഗം കിറോഡി ലാൽ മീണയാണ് ഇന്ത്യയിൽ ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള കമ്മിറ്റിക്കായി നിയമനിർമാണം നടത്താൻ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നത്. ഇന്നത്തെ രാജ്യസഭാ ബിസിനസ്സിൽ ഒന്നാമതായി ഏക സിവിൽ കോഡ് ബില്ലിന്റെ അവതരണം രേഖപ്പെടുത്തിയിട്ടുണ്ട്.

Read more

മുൻപ് മൂന്നു തവണ ഇതേ ബില്ല് പരിഗണിച്ചപ്പോഴും സിപിഐഎം എംപിമാർ നോട്ടീസ് നൽകിയതിനെത്തുടർന്ന് കിറോഡി ലാൽ മീണ അവതരണത്തിൽ നിന്ന് പിന്മാറിയിരുന്നു.