‘ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്’; നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാമ്പസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കില്ലെന്ന് എളമരം കരീം

Gambinos Ad
ript>

എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം.
നേരിട്ട് എസ്എഫ്ഐയോട് ഏറ്റുമുട്ടാനുള്ള കരുത്ത് ക്യാമ്പസ് ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ക്കില്ലെന്ന് എളമരം കരീം പറഞ്ഞു. ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്. ഇങ്ങനെ ഭീതിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഭീരുക്കള്‍ മാത്രം ചെയ്യുന്ന കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.

Gambinos Ad

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ നിരോധംകൊണ്ടു മാത്രം നേരിടാനാകില്ല. ഇവരുടെ ക്രിമിനല്‍ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനൊപ്പം രാഷ്ട്രീയ പരിഹാരവുമാണ് വേണ്ടത്. രാഷ്ട്രീയപാര്‍ടികള്‍ ജനങ്ങളെ വര്‍ഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരത്തണമെന്നും കരീം പറഞ്ഞു.

അഭിമന്യുവധം വളരെ ഗൗരമായി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പിടികൂടപ്പെട്ടവരും പ്രധാന പ്രതികളാണ്. കേരളം മുഴുവന്‍ വിവിധ കേസുകളില്‍ പ്രതികളായി ഒളിവില്‍പ്പോയവരെയടക്കം പിടികൂടുന്നുണ്ട്. പഴുതില്ലാത്ത അന്വേഷണമാണ് പൊലീസ് നടത്തുന്നതെന്നും കരീം വ്യക്തമാക്കി.