മാസപ്പടിക്കേസിൽ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം, എട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. എ‌ട്ട് സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാർ ആണ് ഇവർ.

വീണയും കരമിണൽ കമ്പനിയും തമ്മിലുണ്ടായ സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖകൾ ഇഡിയ്ക്ക് കൈമാറാൻ കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് വന്നത്. ഇതിന് പിന്നാലെയാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. എസ്എഫ്ഐഓ കസ്റ്റഡിയിലെടുത്ത 134 രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടത്. രേഖകൾ കൈമാറുന്നതിനെതിരായ സിഎംആർഎൽ എതിർപ്പ് തള്ളിയാണ് കോടതി നടപടി.

Latest Stories

അവിഹിത ബന്ധം ആരോപിച്ച് വീരപ്പന്റെ അഭിമുഖം; മാനനഷ്ടത്തിന് 10 ലക്ഷം സൺടിവി നൽകണം, 28 വർഷത്തെ പോരാട്ടത്തിൽ സുകന്യക്ക് നീതി

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്, വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണമെന്ന നിർദ്ദേശം; അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

വിരാട് ഭായ് എന്റെ തോളിൽ കൈവെച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ ഒരു സ്വപ്ന ലോകത്ത് നിൽക്കുന്നത് പോലെയാണ് തോന്നിയത്: വൈഭവ് സൂര്യവംശി

ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നുവെന്ന് ഇറാൻ; ലെബനനെ തൊട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്

'സഞ്ജു അല്ലെങ്കിൽ അഭിഷേക് പുറത്തിരിക്കണം, എന്നിട്ട് വൈഭവിന് അവസരം കൊടുക്കണം'; നിർദേശവുമായി സുനിൽ ഗവാസ്കർ

കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്; ഹാർദിക്കിനെയും മുംബൈ ഇന്ത്യൻസിനെയും അൺഫോളോ ചെയ്ത് താരം

'നാടിന്റെ വികസനക്കുതിപ്പിന് വഴികാട്ടിയ പദ്ധതി, കിഫ്ബിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു വികസന സംവിധാനം മുന്നോട്ടുവെക്കാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല'; തോമസ് ഐസക്

'25 പാർട്ടികൾ വിട്ടു നിന്നു, ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ പങ്കെടുത്തത് 25 പാര്‍ട്ടികള്‍'; കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജി വയ്ക്കണമെന്ന ആവശ്യമുയർത്തി മല്ലികാർജുൻ ഖർഗെ