കെ.എം ഷാജി 25 ലക്ഷം വാങ്ങിയെന്ന് ആരോപണം; കെ.പി.എ മജീദിനെ ഇ.ഡി. അഞ്ചര മണിക്കൂർ ചോദ്യം ചെയ്തു

കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ. 25 ലക്ഷം രൂപ വാങ്ങിയെന്ന കോഴ വിവാദത്തിൽ
മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടറേറ്റ് ചോദ്യംചെയ്തു.

കെ.എം. ഷാജിക്ക് നവംബർ 10-ന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് കെ.പി.എ മജീദിനെയും ലീ​ഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയെയും ഇ.ഡി ചോദ്യം ചെയ്തത്.

കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വെച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തത്. ഉച്ചകഴിഞ്ഞ് 2.30-ന് തുടങ്ങി രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.

അഴീക്കോട് ​ഗവ ഹൈസ്കൂളിൽ 2014-ൽ പ്ലസ്ടു തുടങ്ങാൻ സ്കൂൾ മാനേജ്മെന്റിൽ നിന്നും കെ.എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് കേസ്.