മദ്യപിച്ച് ബസ് ഓടിച്ചു; തൃശൂരില്‍ ഏഴ് ഡ്രൈവര്‍മാരും അഞ്ച് കണ്ടക്ടര്‍മാരും കസ്റ്റഡിയില്‍

തൃശൂരില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. അഞ്ച് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാരാണ് പിടിയിലാത്. ഇവര്‍ മദ്യപിച്ചാണ് ബസില്‍ ജോലി ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.

തൃശൂരിലെ ശക്തന്‍, വടക്കേ സ്റ്റാന്‍ഡില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ബസ് ജീവനക്കാര്‍ പിടിയിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് പരിശോധന നടത്തിയത്. രാവിലെ ആറ് മണിക്കാണ് പരിശോധന ആരംഭിച്ചത്.

7:30 വരെയായിരുന്നു പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.