ഗാര്‍ഹിക- ലൈംഗിക പീഡനം സിപിഐഎമ്മില്‍ ഇനി അച്ചടക്കലംഘനം; പുതിയ ഭേദഗതി

ഗാര്‍ഹിക പീഡനവും ലൈംഗിക പീഡനവും ഇനിമുതല്‍ അച്ചടക്ക ലംഘനമായി രേഖപ്പെടുത്താനൊരുങ്ങി സിപിഐഎം. ഇതിനായി പാര്‍ട്ടി ഭരണഘടനഭേദഗതി ചെയ്യാന്‍ സിപിഐഎം തീരുമാനിച്ചു. അച്ചടക്ക ലംഘനം വ്യക്തമാക്കുന്നിടത്ത് ഇതും എഴുതി ചേര്‍ക്കും.

മുന്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പുതിയ തീരുമാനം. പാര്‍ട്ടിയുടെ അച്ചടക്ക ലംഘനം പരിഗണിക്കുന്ന സ്ഥലത്ത് എന്തെല്ലാം എഴുതിചേര്‍ക്കണം എന്നുള്ള കാര്യത്തില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്.

അച്ചടക്ക ലംഘനത്തെ കുറിച്ച് 19 ാം വകുപ്പിലാണ് പറയുന്നത്. ഇതിലാണ് പുതിയ നിര്‍ദേശങ്ങള്‍ എഴുതിചേര്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടാമത്തെ ഭരണഘടനാ ഭേദഗതിയായി പ്രായപരിധിയും അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും നിശ്ചിത പ്രായപരിധി തീരുമാനിക്കും.